തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കൊപ്പം' എന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗ്ലോബല്‍ പാരന്റിംഗ് ദിനമായ 2019 ജൂണ്‍ 1 മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ മെഗാ ക്യാമ്പയിനും നടത്തും.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ബാല സുരക്ഷയുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.
ഇതോടൊപ്പം എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ശില്‍പശാലയില്‍ അന്തിമ രൂപം നല്‍കി.
കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ്. എങ്കിലും, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ സാഹചര്യത്തിലാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. 'ഉത്തരവാദിത്വമുള്ള രക്ഷിതാക്കള്‍' എന്ന ഉദ്ദേശ്യലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon