ന്യൂഡല്‍ഹി: ക്രിമിനല്‍ സംഘവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് മരിച്ചു. പ്രവീണ്‍ ഗലോട്ട്, വികാസ് ദലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ധ്വാര്‍ക മോര് മെട്രോ സ്റ്റേഷനു സമീപമാണ് വെടിവയ്പുണ്ടായത്. മരിച്ചവരുടെ പേരില്‍ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്.സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്.
പ്രവീണ്‍ ഗലോട്ട് സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു.പ്രവീണിനു നേരെ ഈ സംഘം നിറയൊഴിച്ചു. ആക്രമണത്തില്‍ പ്രവീണ്‍ കൊല്ലപ്പെട്ടു. മെട്രോ സ്റ്റേഷനു സമീപമുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി അക്രമികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. പോലീസ് വെടിവയ്പില്‍ അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര് രക്ഷപെട്ടു. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദലാല്‍ 2018 ല്‍ ഹരിയാന പോലീസിന്റെ കസ്റ്റഡിയില്‍നിന്നും രക്ഷപെട്ട ആളാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon