രാമന്റെ ഏദൻതോട്ടം, ഹാപ്പി വെഡ്ഡിങ്,അച്ചായൻസ്, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനു സിത്താര. വിവാഹത്തിന് ശേഷവും യുവാനായികാ കഥാപാത്രങ്ങളുമായി നിറഞ്ഞ് നിൽക്കുകയാണ് അവർ. ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം ഗർഭിണിയാണെന്ന വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പ്രചാരണത്തിന് മറുപടിയുമായി താരം തന്നെ രംഗത്തെത്തി.
'അമ്മയാകുന്ന സന്തോഷത്തിൽ അനു സിത്താര,കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി താരകുടുംബം.സന്തോഷം പങ്കുവെച്ച് അനു സിത്താരയും ഭർത്താവ് വിഷ്ണുവും' എന്ന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത ഷെയർ ചെയ്തുകൊണ്ട് ഫെയ്ക്ക് എന്ന് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒരു വ്യാജവാർത്തയ്ക്ക് അന്ത്യമായിരിക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon