ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു.
കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസില്‍ നിന്ന് നേരിട്ടാണെന്നും ബിജെപി ഔദ്യോഗിക ട്വിറ്ററിലൂടെ ആരോപിച്ചു. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സിഖ് മേഖലകളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി നീക്കം.
ഒന്നാം നമ്പര്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധിയാണെന്ന നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബിജെപി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും വിമര്‍ശനത്തിന് മറുപടിയായാണ് ബിജെപി രാജീവിനെതിരെ ആരോപണങ്ങളുന്നയിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon