ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭാ നാളെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാകും സത്യപ്രതിജ്ഞ. വിപുലമായ ഒരുക്കങ്ങളാണ് സത്യപ്രതിജ്ഞക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ രാഷ്‌ട്ര തലവന്മാർ സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക.
മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾ ഇന്നും തുടരും. സഖ്യകക്ഷി മന്ത്രിമാരുടെ തീരുമാനവും ഇന്നുണ്ടാകും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം വിട്ട് അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്.
സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണമുണ്ട്. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon