തിരുവനന്തപുരം: ഒമ്ബതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രകലാ അദ്ധ്യാപകനും കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറുമായ വിജയ് ആണ് പൊലീസ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധിക്കാല ചിത്രരചന ക്ലാസില്‍ എത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയായിരുന്നു.
തുടര്‍ന്ന് സമിതി നടത്തിയ കൗണ്‍സിലിംഗില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ കേസ് തുമ്ബ പൊലീസിന് കൈമാറുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon