തിരുവനന്തപുരം: ശബരിമല ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്ത സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഇനിയും ഈ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എക്സിറ്റ് പോളുകളെ വിശ്വസിക്കാൻ കഴിയില്ല.2004ൽ ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്നാണ് എല്ലാവരും പ്രവചിച്ചത്. എന്നാൽ അന്ന യുപിഎ സർക്കാർ അധികാരത്തിൽ കയറിയത് എല്ലാവരും കണ്ടതാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ പുറത്തുവന്നിരിക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപി കയ്യടക്കിവച്ചിരിക്കുന്നത് വല്ലാത്ത ദുർവിധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
HomeUnlabelledഞങ്ങള്‍ വലിയ വിജയം നേടാൻ പോകുകയാണ്; കേരളത്തിന്റെ കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട: പിണറായി
This post have 0 komentar
EmoticonEmoticon