കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്തു. അതവീശ്വരവേവ സ്കൂളിലെ പ്രിൻസിപ്പൽ നൂർ മുഹമ്മദ് അബ്ദുൽ (56), അധ്യാപകൻ അജീബുൽ ജബ്ബാർ (47) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് എൻ.ടി.എ.ജെയുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.
പ്രാദേശിക തീവ്രവാദസംഘടനയായ നാഷനൽ തൗഹീദ് ജമാഅത്തു(എൻ.ടി.ജെ)മായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ലങ്കൻ പൊലീസ് അറിയിച്ചു. കൊളംബോയിലെ ഷാംഗ്രില ഹോട്ടലിൽ ആക്രമണം നടത്തിയത് എൻ.ടി.ജെ ആയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഈസ്റ്റർ ദിനത്തിൽ സ്ത്രീയടക്കം ഒമ്പതു ചാവേറുകൾ നടത്തിയ ആക്രമണത്തിൽ 258 പേരാണ് കൊല്ലപ്പെട്ടത്.
This post have 0 komentar
EmoticonEmoticon