തിരുവനന്തപുരം: വട്ടപ്പാറ വിനോദ് കൊലക്കേസില്‍ ഭാര്യയുടെ കാമുകന് മനോജ് പിടിയില്‍. വട്ടപ്പാറ പോലീസാണ് പ്രതിയെ പിടികൂടിയത്.
വട്ടപ്പാറ കല്ലയം കാരമുട് നമ്ബാട് വാടകയ്ക്ക് തമസിക്കുകയായിരുന്ന വിനോദ് കുമാറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനിടെ കറിക്കത്തി ഉപയോഗിച്ച് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ ആദ്യം പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് വിനോദിന്റെ സഹോദരിയും പിതാവും വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിനോദിന്റെ ആറ് വയസുള്ള മകന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടില്‍ നിന്നും ഒരാള്‍ അച്ഛനെ മര്‍ദ്ദിച്ചശേഷം ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് കുട്ടിയുടെ മൊഴി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസ് മനോജിനെ പിടികൂടിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon