തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് ഇന്ന് കേസെടുത്തേക്കും. മൂന്നര കോടിയുടെ ക്രമക്കേടിൽ അന്വേഷണം നടത്തണമെന്ന എഡിജിപിയുടെ ശുപാർശയിലാണ് ഡിജിപിയുടെ ഉത്തരവ്. യുഎൻഎയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡൻറ് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്.
സംഘടനാ പ്രസിഡന്റ് ജാസ്മിന് ഷാ അടക്കമുള്ളവര്‍ മൂന്നര കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമേക്കേടുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു സമഗ്രാന്വേഷണം നടത്തണമെന്ന റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറുകയായിരുന്നു.
വലിയ സാമ്പത്തിക ആരോപണമായതിനാൽ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. കേസ് ഇന്ന് രജിസ്റ്റർ ചെയ്യും. ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon