ലണ്ടന്‍ : ലോകകപ്പില്‍ ഇന്ത്യയുടെ എവേ ജേഴ്‌സി വിവാദത്തില്‍ പ്രതികരണവുമായി ബൗളിങ് കോച്ച് ഭരത് അരുണ്‍. ഇംഗ്ലണ്ടിനെതിരെ ഏതുനിറത്തിലുള്ള ജഴ്‌സിയാണ് ധരിക്കാന്‍പോകുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം ജേഴ്‌സിയുടെ നിറത്തെക്കുറിച്ചല്ല, കളിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും പറഞ്ഞു. ലോകകപ്പില്‍ ഒന്നിലധികം രാജ്യങ്ങളുടെ ജേഴ്‌സി ഒരേ നിറത്തില്‍ വന്നതോടെയാണ് ഐസിസി എവേ ജേഴ്‌സി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ഇന്ത്യ തങ്ങളുടെ എവേ ജേഴ്‌സിയുമായി ആദ്യം കളത്തിലിറങ്ങുക. ടീമിന് ഓറഞ്ച് ജേഴ്‌സിയാണ് ബിസിസിഐ തയ്യാറാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ടീമിനെതിരെ വിമര്‍ശമനം ഉയര്‍ന്നത്. നിറത്തെക്കുറിച്ചല്ല, കളിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് പറഞ്ഞ ഭരത് അരുണ്‍ ഇന്ത്യ പ്രതിനിധീകരിക്കുന്നത് നീലനിറത്തെയാണെന്നും ജേഴ്‌സി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞദിവസം കോണ്‍ഗ്രസും ബിഎസ്പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ക്രിക്കറ്റ് ടീമിനെ കാവിവത്കരിക്കുകയാണെന്ന് വിമര്‍ശിച്ചിരുന്നു.
https://ift.tt/2wVDrVvHomeUnlabelledനിറത്തെക്കുറിച്ചല്ല, കളിയെക്കുറിച്ചാണ് ചിന്ത’ ജേഴ്‌സി വിവാദത്തില്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് പറയുന്നു
This post have 0 komentar
EmoticonEmoticon