റിയോ ഡി ജനീറോ : ലാറ്റിനമേരിക്കയുടെ ഫുട്ബോൾ പ്രമാണിയെ നിർണയിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു നാളെ പന്തുരുളും. കഴിഞ്ഞ 2 ഫൈനലുകളിലും കിരീടം കൈവിട്ടതിന്റെ വിഷമം മാറ്റാൻ ലയണൽ മെസ്സിക്കും അതിലേറെ അർജന്റീനയ്ക്കും ഇത്തവണ കിരീടം അനിവാര്യമാണ്. 2015, 2016 വർഷങ്ങളിലെ ഫൈനലുകളിൽ ചിലെയ്ക്കു മുന്നിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വീണത്. അർജന്റീനയുടെ 26 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ മെസ്സിക്കു കഴിയും എന്നു പ്രതീക്ഷിക്കാൻ തന്നെയാണ് ആരാധകർക്ക് ഇപ്പോഴും ഇഷ്ടം.മറുവശത്തു സൂപ്പർ താരം നെയ്മർ പരുക്കേറ്റു പുറത്തായതിന്റെ ആശങ്കയിലാണ് ആതിഥേയരായ ബ്രസീൽ. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെ കാലിനു പരുക്കേറ്റതാണു നെയ്മർക്കു വിനയായത്. നെയ്മർക്കു പകരം യുവതാരം റിച്ചാർലിസനാകും ബ്രസീൽ മുന്നേറ്റനിരയിൽ കളിക്കുക. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായ റോബർട്ടോ ഫിർമിനോ, അലിസൻ, (ഇരുവരും ലിവർപൂൾ) ക്യാപ്റ്റൻ ഡാനി ആൽവ്സ് എന്നിവർ അണിനിരക്കുന്ന ബ്രസീൽ കരുത്തരാണ്.
ബാർസിലോന താരം ലൂയി സ്വാരെസിന്റെ യുറഗ്വായ്, ബാർസയുടെതന്നെ അർതുറോ വിദാൽ കളിക്കുന്ന ചിലെ, ഹാമിഷ് റോഡ്രിഗസ്, റഡമേൽ ഫൽക്കാവോ എന്നിവരുടെ കൊളംബിയ തുടങ്ങിയ ടീമുകൾക്കൊപ്പം ഭാഗ്യപരീക്ഷണത്തിന് രണ്ട് ഏഷ്യൻ ശക്തികൾ കൂടി ഇറങ്ങുന്നുണ്ട്. 2022 ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറും, പിന്നെ ജപ്പാനും. ഇരുടീമും പ്രത്യേക ക്ഷണിതാക്കളായാണ് വരുന്നത്. മൂന്നു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കു പുറമേ ഏറ്റവും മികച്ച രണ്ടു മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിനു യോഗ്യത നേടും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon