കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കേസില്‍ ആശങ്ക അറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ നൽകുന്നത് തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന് ടിക്കാറാം മീണ ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ നൽകണോ വേണ്ടയോയെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.ഫോം12, 13 എന്നിവയാണ് കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊലീസുകാരന്റെ അപേക്ഷയാണ് ഫോം12. പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തിനൊപ്പമാണ് കൈമാറുന്നത്.
ഈ സാക്ഷ്യപത്രമാണ് ഫോം13. ഇവ നൽകുന്നത് വോട്ടിംഗിന്റെ അടിസ്ഥാന സ്വഭാവമായ രഹസ്യാത്മകതയെ ബാധിക്കാനിടയുണ്ടെന്നാണ് മീണ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. അതേസമയം കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon