മുംബൈ : വെബ് സീരീസ് ചിത്രീകരണത്തിനിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ ബോളിവുഡിലെ മലയാളി ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ഉൾപ്പെടെ പത്തോളം പേർക്കു പരുക്കേറ്റു. താനെയിലെ ഫാക്ടറിയിൽ ‘ഫിക്സർ’ എന്ന വെബ് സീരീസ് ചിത്രീകരിക്കുന്നതിനിടെയാണ് നാലംഗ സംഘം അതിക്രമിച്ചു കയറി മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടത്.സന്തോഷിനു നെറ്റിയിലും കൈയിലും സാരമായി പരുക്കേറ്റു. ആറു സ്റ്റിച്ച് ഉണ്ട്. നടി മഹി ഗില്ലിനെ ആക്രമിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് മർദനമേറ്റത്. സംവിധായകനും സാങ്കേതിക പ്രവർത്തകരും ആക്രമണത്തിന് ഇരയായിഅനുമതിയില്ലാതെയാണ് ചിത്രീകരണമെന്ന് വാദിച്ചാണ് ഗുണ്ടാസംഘമെത്തിയത്. എന്നാല്‍ മതിയായ അനുമതി തേടിയ ശേഷമാണ് ചിത്രീകരണം തുടങ്ങിയതെന്ന് നിര്‍മാതാവ് പറഞ്ഞു.
http://bit.ly/2wVDrVvHomeUnlabelledവെബ്സീരിസ് ചിത്രീകരണത്തിനിടെ ഷൂട്ടിങ് സെറ്റിൽ ഗുണ്ടാ അതിക്രമം ; ക്യാമറാമാൻ സന്തോഷ് തുണ്ടിയിലിന് പരിക്ക്
This post have 0 komentar
EmoticonEmoticon