ads

banner

Saturday, 8 June 2019

author photo

അലിഗഢ്: അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വ്യപക പ്രതിഷേധം ഉയർന്നതിനെ തുർന്നാണ് സർക്കാരിന്റെ നടപടി.  പ്രതികളെന്ന് സംശയിക്കുന്ന സാഹിദ്, അസ്ലം എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അപലപിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായാവതിയും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ച അലിഗഢിലെ ഒരു മാലിന്യക്കൂനയില്‍ നിന്നും തെരുവ് നായകള്‍ ശരീരഭാഗങ്ങള്‍ കടിച്ചു പറിക്കുന്ന നിലയിലാണ് ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശനില്‍ നിന്നും കടം വാങ്ങിയ പതിനായിരം രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യംതീര്‍ക്കാന്‍ അയല്‍വാസികളായ രണ്ട് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ നിന്ന് അരക്കിലോ മീറ്റര്‍ അകലെയാണ് ഇരു പ്രതികളും താമസിച്ചിരുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. അതേസമയം, കുട്ടി ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവത്തിൽ അറസ്റ്റിലായ യുവാക്കൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 

സംഭവം സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. 24 മണിക്കൂറില്‍ അരലക്ഷത്തിലേറെ ട്വീറ്റുകളാണ് കൊലപാതകത്തെ അപലപിച്ച്‌ വന്നത്. നിരവധി പ്രമുഖരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement