കോതമംഗലം: കോതമംഗലത്ത് വെടിയേറ്റ് മരിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോത്താനിക്കാട് പുളിന്താനത്താണ് സംഭവം. വീടിന്റെ ടെറസ്സിന്റെ മുകളിലാണ് വെടിയേറ്റു മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോതമംഗലം സ്വദേശി പ്രസാദ് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിലാണ് വെടിയേറ്റിരിക്കുന്നത്, മൃതദേഹത്തിന് സമീപത്തു നിന്ന് പൊട്ടിയ എയർഗണ്ണും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ വീട്ടുടമ സജീവനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എയർഗൺ. ഇവരുടെ മറ്റൊരു സുഹൃത്ത് ബിജുവാണ് മൃതദേഹം കണ്ടെത്തിയതും പൊലീസിൽ അറിയിച്ചതും.സജീവന്റെ കോഴിഫാമിലെ ജീവനക്കാരൻ കൂടിയാണ് പ്രസാദ്.
ഇന്നലെ രാത്രി 9.30 വരെ ഇരുവരും ടെറസിനു മുകളിലിരുന്ന് മദ്യപിച്ചിരുന്നതായി ബിജു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പ്രസാദിനെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു. ഇന്നു രാവിലെ രാജാക്കാടുള്ള സജീവന്റെ തോട്ടത്തിലേക്കു പോകാനായി പ്രസാദ് എത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനായി പ്രസാദിനെ വീട്ടിൽ അന്വേഷിച്ച് കാണാതായപ്പോൾ സജീവന്റെ വീട്ടിലും പരിസരത്തും അന്വേഷിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് ബിജു പറയുന്നു.ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon