ads

banner

Monday, 10 June 2019

author photo

അജ്‌മാൻ: യുഎയിലെ അജ്‌മാനിൽ ഫ്ലാറ്റിൽ വിതരണം ചെയ്യുന്ന ജലത്തില്‍ മാലിന്യം കലര്‍ന്ന് അസുഖബാധിതരായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നൂറിലേറെ പേരാണ് ചികില്‍സ തേടിയത്. ഹൊറൈസന്‍ ടവര്‍ എന്ന ഫ്ലാറ്റ് സമുച്ചയത്തിലാണ് കുടിവെള്ളത്തിൽ മാലിന്യം കലർന്നത്

മൂന്ന് ബ്ലോക്കുകളിലായി എണ്ണൂറിലധികം ഫ്ലാറ്റുകളും നൂറിലേറെ കച്ചവടസ്ഥാപനങ്ങളും ഹൊറൈസന്‍ ടവര്‍ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കുള്ള പൊതു ജലവിതരണത്തിലാണ് മാലിന്യം കലർന്നത്. അസഹ്യമായ ദുര്‍ഗന്ധമുള്ള കലക്കവെള്ളമാണ് ഇവിടുത്തെ കെട്ടിടങ്ങളില്‍ എത്തുന്നത്. ഇതോടെ മുഴുവന്‍ കുടുംബങ്ങളും ദുരിതത്തിലാണ്.

പ്രാഥമികാവശ്യത്തിന് ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് പലര്‍ക്കും അസുഖം ബാധിച്ചത് .താമസം തുടരാന്‍ കഴിയാത്തതിനാല്‍ പലരും ഹോട്ടലിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റി. അതെ സമയം മലിന ജലത്തിന്റെ ഉറവിടം വ്യക്തമല്ല.സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ അജ്മാന്‍ നഗരസഭ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തി .

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement