മെക്സിക്കോ : യുഎസിലേക്കുള്ള കുടിയേറ്റശ്രമത്തിനിടെ ആറുവയസുകാരിയായ ഇന്ത്യൻ ബാലിക അരിസോണയിലെ തെക്കന്‍ മരുഭൂമി മേഖലയിൽ വെള്ളം കിട്ടാതെ മരിച്ചതിന്റെ മുറിവുണങ്ങുന്നതിനു മുൻപേ യുഎസ്- മെക്സിക്കോ അതിര്‍ത്തിയിൽ നിന്നും വീണ്ടും നൊമ്പരപ്പെടുത്തുന്ന ചിത്രം. വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും മകളുടെയും നൊമ്പരപ്പെടുത്തുന്ന ചിത്രമാണു ലോക മനസാക്ഷിയെ മുറിപ്പെടുത്തുന്നത്. യുഎസിലേക്കു കുടിയേറാൻ ശ്രമിച്ച് അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡ് തീരത്തായിരുന്നു ഇവരുടെ ദാരുണാന്ത്യം. കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. മരണത്തിലേക്കു വഴുതി വീഴുമ്പോഴും ആൽബർട്ടോ മാർട്ടിനെസ് റാമിറസ് (25) എന്ന അച്ഛൻ തന്റെ പൊന്നോമന മകൾ രണ്ട് വയസുകാരി വലേരിയയെ ചേർത്തു പിടിച്ചിരുന്നു. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു വലേരിയയുടെ മൃതദേഹം കണ്ടെത്തിയത്. യുഎസിൽ അഭയം കിട്ടാനുള്ള ശ്രമങ്ങൾ നിഷ്ഫലമായപ്പോഴാണ് റിയോ ഗ്രാൻഡ് നദി നീന്തിക്കടക്കാൻ തീരുമാനിച്ചത്. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ടതാണ് റാമിറസിന്റെ കുടുംബം. അപകടത്തിൽപ്പെട്ടാലും കുഞ്ഞുമകൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ടീ ഷർട്ടിനുള്ളിൽ വലേരിയയെ ചേർത്തു പിടിച്ചാണ് ആ അച്ഛൻ നീന്തിതുടങ്ങിയത്.
‘നമുക്കു തിരിച്ചു പോകാമെന്നും നദി നീന്തിക്കടക്കരുതെന്നും താൻ കെഞ്ചിപ്പറഞ്ഞെന്നും വീടുണ്ടാക്കാനും മെച്ചപ്പെട്ട ജീവിതത്തിനും പണം വേണമെന്നും ഇനി തിരിച്ചുപോക്കില്ലെന്നു പറഞ്ഞാണു മകളെയും ചേർത്തു പിടിച്ച് നദിയിൽ ഇറങ്ങിയതെന്നും’ കണ്ണീരോടെ റാമിറസിന്റെ മാതാവു പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പമുണ്ടായിരുന്ന റാമിറസിന്റെ; ഭാര്യ നീന്തി രക്ഷപ്പെട്ടു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നതു നോക്കിനിൽക്കാനെ തനിക്കു കഴിഞ്ഞുള്ളൂവെന്നു റാമിറസിന്റെ ഭാര്യ കണ്ണീരോടെ പറയുന്നു. കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. അതാണ് അപകടം പിടിച്ച പാതകളിലൂടെ നീങ്ങാന്‍ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നതെന്നാണ് ആരോപണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon