ads

banner

Thursday, 20 June 2019

author photo

തിരുവനന്തപുരം : കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളുകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങൾ ആക്രമിക്കാൻ ഐഎസ് ഭീകരർ ആസൂത്രണം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് വിഭാഗം മൂന്ന് കത്തുകളാണ് കേരള പൊലീസിന് കൈമാറിയത്. ഈ കത്തുകളിലൊന്നിൽ കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ ആക്രമണം നടത്താൻ പദ്ധതിയുള്ളതായി പറയുന്നു. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ അടക്കം സുരക്ഷ ശക്തമാക്കി. യാത്രക്കാരെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കും.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കശ്മീർ എന്നിവിടങ്ങളിലാണ് ഐഎസ് സാന്നിധ്യമുറപ്പിക്കുന്നത്. ടെലഗ്രാം മെസൻജർ വഴിയായിരുന്നു സന്ദേശങ്ങൾ കൈമാറിയിരുന്നത്. എന്നാൽ വിവരങ്ങൾ ചോരാൻ തുടങ്ങിയതോടെ ചാറ്റ് സെക്യുർ, സിങ്നൽ ആൻഡ് സൈലന്റ് ടെക്സ്റ്റ് തുടങ്ങിയ ആപ്ലിക്കേഷൻ വഴിയാണ് ഇപ്പോൾ വിവരങ്ങൾ കൈമാറുന്നത്.കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽനിന്നും 100 പേരെങ്കിലും ഐഎസിൽ ചേരാൻ താൽപര്യപ്പെട്ടിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു. 21 കൗൺസിലിങ് സെന്ററുകളിലായി 3000 പേരെ തീവ്രചിന്താഗതിയിൽ നിന്നും മോചിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരിൽ ഏറെയും വടക്കൻ കേരളത്തിൽ നിന്നാണ്. ഇവരെ നിരീക്ഷിച്ചു വരുന്നതായും അധികൃതർ പറഞ്ഞു. തീവ്രചിന്താഗതിക്കാരായ 30 പൊലീസ് ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
ഐഎസ് ഭീഷണി ഉയർന്നതോടെ കേരള തീരത്ത് സുരക്ഷ ശക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നുള്ള ഇന്ത്യൻ തീരങ്ങളിലും ശ്രീലങ്കയിലുമാണ് ഏറ്റവും അധികം ഐഎസ് ഭീഷണിയുള്ളത്. സിറിയയിലും ഇറാഖിലും ശക്തി ക്ഷയിച്ചതോടെയാണ് പുതിയ സ്ഥലങ്ങളിൽ ഐഎസ് വേരുറപ്പിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement