ന്യൂഡൽഹി: പ്രവാസികളുടെ കരുതലിനായി ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പ്രവാസികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ എംബസിക്ക് ലഭിക്കുന്ന തരം നിയമം നടപ്പിലാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സുവര്‍ണാവസരമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതില്‍ എന്താണ് തെറ്റെന്നും മുരളീധരന്‍ ചോദിച്ചു. ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത് ജനങ്ങളോടല്ല, പാര്‍ട്ടി പ്രവര്‍ത്തകരോടാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ എല്ലാം രാഷ്ട്രീമായി പ്രയോജനപ്പെടുത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് സംസ്കാരം കുടുംബത്തില്‍ പോലും നടത്താന്‍ കഴിയുന്നില്ല എന്ന അവസ്ഥയാണ് സി.പി.എമ്മിലെന്നും അദ്ദേഹം വിമര്‍ശിച്ചു.
http://bit.ly/2wVDrVvHomeUnlabelledപ്രവാസികളുടെ കരുതലിനായി എമിഗ്രേഷന്‍ നിയമത്തിൽ മാറ്റം വരുത്തും;വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
This post have 0 komentar
EmoticonEmoticon