ജിദ്ദ: സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണങ്ങൾ തുടരുന്നു. അതിര്‍ത്തി നഗരങ്ങള്‍ ലക്ഷ്യമാക്കിയാണ് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. എന്നാൽ ഡ്രോണുകളെ ലക്ഷ്യം കാണാന്‍ അനുവദിക്കാതെ സൗദിയടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിട്ടു. ദക്ഷിണ സൗദിയിലേക്ക് 13 ദിവസമായി ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അബഹക്കടുത്ത് ഖമീശ് മുശൈത്ത് ലക്ഷ്യമാക്കിയെത്തിയ ഡ്രോണാണ് തകര്‍ത്തത് എന്ന് സഖ്യസേന അറിയിച്ചു. ആളപായമില്ല. അതേ സമയം അബ്ഹ, ജീസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അറിയിച്ചു. ജീസാനിലേക്ക് ആക്രമണം നടത്തിയതായി സഖ്യസേന സ്ഥിരീകരിച്ചില്ല.
നേരത്തെ, ഞായറാഴ്ച രാത്രി നടന്ന അബഹ വിമാനത്താവള ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മലപ്പുറം സ്വദേശികള്‍ ഉള്‍പെടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനിടെ ഭീകരവാദികളുടെ നേതാവിനെ യമനില്‍ സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ പിടികൂടി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon