ഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തകസമിതിയോഗം ഓഗസ്റ്റ് 10-നകം ചേരുവാന്‍ തീരുമാനം. പാര്‍ലമെന്റുസമ്മേളനം ഏഴുവരെ നീട്ടിയതിനാലാണു തീയതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീണ്ടിരുന്നത്. ഓഗസ്റ്റ് മൂന്നിനോ പാര്‍ലമെന്റു സമ്മേളനം കഴിഞ്ഞയുടന്‍ എട്ടിനോ നടത്താനാണ് നിലവിലെ തീരുമാനം. ഇക്കാര്യത്തില്‍ രണ്ടുമൂന്നു ദിവസത്തിനകം അന്തിമതീരുമാനമുണ്ടാകുന്നതാണ്. കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പു കഴിഞ്ഞാല്‍ അടുത്തമാസം ആദ്യംതന്നെ പ്രവര്‍ത്തകസമിതി യോഗം ചേരാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പാര്‍ലമെന്റു സമ്മേളനം നീട്ടിയതോടെ ഇതു മാറ്റിയിരിക്കുകയാണ്. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്കു രഹസ്യബാലറ്റ് നല്‍കണമെന്ന ആവശ്യവും പരിഗണിക്കുന്നുണ്ട്.
നിലവിലുള്ള 52 പ്രവര്‍ത്തകസമിതിയംഗങ്ങള്‍ക്കു നല്‍കുന്ന രഹസ്യബാലറ്റില്‍ നാലുപേരുകള്‍ വീതം രേഖപ്പെടുത്തേണ്ടതാണ്.അതോടൊപ്പം എന്തുകൊണ്ടീ നേതാവിനെ തിരഞ്ഞെടുത്തുവെന്ന കാര്യവും രേഖപ്പെടുത്തണം. മറ്റാര്‍ക്കും ഈ പേരുകള്‍ കൈമാറാന്‍ പാടില്ലെന്നുമാത്രമല്ല ഇവ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്കു കൈമാറുന്നതുമാണ്. ഏറ്റവും അധികം ആളുകള്‍ നിര്‍ദേശിച്ച പേരുകള്‍ യോഗത്തില്‍ സോണിയ അവതരിപ്പിക്കുന്നതുമാണ്. കൂടുതല്‍ ജനകീയമായ പേരില്‍ സമവായത്തിലെത്തിയാവും അധ്യക്ഷനെ പ്രഖ്യാപിക്കുക. രണ്ടാമതെത്തുന്നയാളെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രവര്‍ത്തകസമിതിയിലെ വലിയൊരു വിഭാഗം ഇതിനനുകൂലമാണ്. അധികാരം ഒരാളില്‍മാത്രം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
മേയ് 25-നു നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണു രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. മാത്രമല്ല ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നു മുതിര്‍ന്ന നേതാക്കള്‍ക്കു നിര്‍ദേശവും നല്‍കി. കാലാവധി കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാതിരുന്നതോടെ ജൂലായ് മൂന്നിനു രാഹുല്‍ രാജി പരസ്യമായി പ്രഖ്യാപിച്ചു. രാജി അടുത്ത പ്രവര്‍ത്തകസമിതി യോഗം ഔദ്യോഗികമായി സ്വീകരിക്കുന്നതുവരെ രാഹുല്‍തന്നെയാണു പാര്‍ട്ടി ഭരണഘടനപ്രകാരം അധ്യക്ഷനെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon