മുംബൈ: നഗരത്തിലെ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. പരിക്കേറ്റ ഒമ്പത് പേര്‍ ചികിത്സയിലാണ്. കെട്ടിടം തകര്‍ന്ന സ്ഥലത്ത് പൊലീസ് നായയുടെ സഹായത്തോടെ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) തെരച്ചില്‍ തുടരുകയാണ്.
ഡോംഗ്രി, ടാണ്ടെല്‍ സ്ട്രീറ്റിലെ കേസര്‍ബായി കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 11.40 ഓടെ തകര്‍ന്നുവീണത്. കെട്ടിടത്തില്‍ 15 കുടുംബങ്ങളാണ് താമസിക്കുന്നത്. ഖ്വാജ ട്രസ്റ്റിന്റെ കൈവശമാണ് കെട്ടിടം.
മുംബൈയിൽ കെട്ടിടങ്ങൾ തകർന്നുള്ള അപകടങ്ങൾ വർധിച്ച് വരികയാണ്. അടിയന്തരമായി പുനര്നിര്മിക്കേണ്ട ഗണത്തില്‍പെട്ട 14,000ത്തിലേറെ കെട്ടിടങ്ങള്‍ ദക്ഷിണ മുംബൈയില്‍ മാത്രമുണ്ട്. എന്നാൽ ഇവയുടെ കാര്യത്തിൽ നടപടികളെടുക്കാതെ ആളുകൾ താമസിച്ച് വരുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon