തിരുവനന്തപുരം: അണക്കെട്ടുകളില്‍ വെള്ളം കുറവാണെങ്കിലും ജൂലൈ 15 വരെ കേരളത്തില്‍ ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ല. വരുംദിവസങ്ങളിലും 15-നുശേഷവും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതുവരെ കാത്തശേഷം ആവശ്യമെങ്കില്‍ ലോഡ്ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് വൈദ്യുതിബോര്‍ഡിന്റെ തീരുമാനം. അതേസമയം, വൈദ്യുതി ഉത്പാദനത്തിന്റെയും ലഭ്യതയുടെയും നില വിലയിരുത്താന്‍ ഇന്ന് ബോര്‍ഡ് ചേരും.
ഇപ്പോള്‍ 7.6 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഒരുദിവസം വേണ്ടത്. ഇതില്‍ 1.2 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. 15 വരെ ഈ നില തുടരും. അതിനുശേഷവും മഴ വേണ്ടപോലെ കിട്ടിയില്ലെങ്കില്‍ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കും. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കേണ്ടിവരും. ഇതിന് മതിയായ ലൈന്‍ സൗകര്യമില്ല. അങ്ങനെവന്നാല്‍ വൈദ്യുതി നിയന്ത്രണത്തിലേക്ക് പോകേണ്ടിവരും.
അണക്കെട്ടുകളില്‍ ഇനി 43.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേയുള്ളൂ. അണകെട്ടുകളിലേക്കുള്ള നീരൊഴുക്കും കാര്യമായി കുറഞ്ഞിട്ടുണ്ട്. മഴ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon