'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട, റാഷ്മിക മന്ദന എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രം ഒരു പ്രണയകഥ ആണ് പറയുന്നത്. തെലുഗ്, തമിഴ്, മലയാളം,കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം 26 -ന് പ്രദര്‍ശനത്തിന് എത്തും.
ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് മൈത്രി മേക്കേഴ്‌സ് ആണ്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon