തമിഴ് ചിത്രം കഴുഗ് 2 വിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കൃഷ്ണ ശേഖറും ബിന്ദു മാധവിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കഴുഗ് 2. മാത്രമല്ല സത്യശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് കോമഡി ത്രില്ലര്‍ ചിത്രമാണ് കഴുഗ് 2. 2012 ലെ ഹിറ്റ് ചിത്രമായ കഴുഗിന്റെ തുടര്‍ച്ചയാണീ ചിത്രം.
മധുക്കൂര്‍ ഫിലിംസിന്റെ ബാനറില്‍ സിംഗാരവേലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിന് ഹിറ്റ് ഗാനങ്ങള്‍ നല്‍കിയ യുവന്‍ ശങ്കര്‍ രാജ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം നല്‍കുന്നത്. രാജ ബട്ടാചാര്‍ജി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഗോപി കൃഷ്ണ ആണ്. കാളി വെങ്കട്ട്, ക്രെയിന്‍ മനോഹര്‍, യശിക ആനന്ദ് എന്നവിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon