കൊച്ചി : മെട്രോ മൂന്നാംഘട്ടത്തിന്റെ ട്രയല്‍റണ്‍ വിജയകരം. മഹാരാജാസ് - കടവന്ത്ര റൂട്ടിലെ ഒന്നര കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് ട്രയല്‍ റണ്‍ നടത്തിയത്. രാവിലെ ഏഴരക്ക് ശേഷം മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ട്രാക്ക് പരിശോധനയുടെ ഭാഗം കൂടിയായിരുന്നു ട്രയൽ റൺ. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ഉദ്യോഗസ്ഥര്‍, കെ.എം.ആര്‍.എല്ലിന്‍റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രയല്‍ റണ്‍ വീക്ഷിക്കാനെത്തിയിരുന്നു. കംപാര്‍ട്മെന്റുകളില്‍ യാത്രക്കാരുെട ഭാരത്തിന് ആനുപാതികമായി മണല്‍ചാക്കുകള്‍ നിറച്ചായിരുന്നു മെട്രോയുടെ യാത്ര.
This post have 0 komentar
EmoticonEmoticon