ബെയ്ജിങ്: ടിയാനന്മെന് സ്ക്വയര്‍ കൂട്ടക്കൊലയുടെ കാലത്തെ ചൈനീസ് പ്രധാനമന്ത്രി ലീ പെങ് (90) അന്തരിച്ചു. നേരത്തെ മൂത്രാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എങ്കിലും ലീ പെങ്ങിന്റെ മരണകാരണമെന്താണെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടിട്ടില്ല. ബെയ്ജിങ്ങില്‍ തിങ്കളാഴ്ച രാത്രിയാണ് മരണം ഉണ്ടായത്.
മാവോ സെ തൂങ്ങിന്റെ മരണശേഷമായിരുന്നു ലീ പെങ് നേതൃനിരയിലേക്ക് ഉയര്‍ന്നു വന്നത്. 1987 മുതല്‍ 98 വരെ ചൈനയുടെ പ്രധാനമന്ത്രിയായി. ചൈന പ്രതിവിപ്ലവകാരികളുടെ ലഹളയായും വര്‍ഷങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ പ്രശ്നവുമായുമാണ് 1989ല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിനായി നടന്ന ടിയാനന്മെന് സ്ക്വയര്‍ പ്രക്ഷോഭത്തെ കാണുന്നത്.
ഇതിനെതിരെയുണ്ടായ സൈനിക നടപടിയില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചതായാണ് കണക്ക്. ഈ നടപടി ലോകമെമ്ബാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ജനാധിപത്യത്തിന്റെ കൂട്ടക്കുരുതിയായാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ പ്രധാന ഉത്തരവാദിയായി അവര്‍ കാണുന്നത് ലീയെ ആണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon