ബാട്ല ഹൗസിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ജോണ്‍ എബ്രഹാം നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബാട്ല ഹൌസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ അഡ്വാനി ആണ്. 2008-ല്‍ നടന്ന ഓപ്പറേഷന്‍ ബാട്ല ഹൗസിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സഞ്ജീവ് കുമാര്‍ യാദവ് എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് ജോണ്‍ എബ്രഹാം ചിത്രത്തില്‍ എത്തുന്നത്. ഓഗസ്റ്റ് 15-ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഇന്ത്യന്‍ മുജാഹിദീന്‍ ടെററിസ്റ്റുകളുമായി നടത്തിയ അറ്റാക്കിന്റെ കഥയാണ് ചിത്രം പറയുന്നത്. മൃണാള്‍ താക്കൂര്‍, രവി കിഷന്‍, മനീഷ് ചൗധരി, പ്രകാശ് രാജ്, സോനം അറോറ, സാഹിദൂര്‍ റഹ്മാന്‍, ക്രാന്തി പ്രകാശ്, അലോക് പാണ്ഡെ, ഫൈസാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി, ജോണ്‍ അബ്രഹാം, സന്ദീപ് ലെയ്സെല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon