തൊടുപുഴ∙ നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ഇടുക്കി എസ്പി കെ.ബി.വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കും. പകരം പുതിയ ചുമതല നൽകില്ല. വേണുഗോപാലിനെതിരെ കടുത്ത നടപടിക്കാണു സാധ്യതയെന്നാണു റിപ്പോർട്ട്. അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമായിരിക്കും തുടർ നടപടിയെന്നും വിവരമുണ്ട്.അതേസമയം, നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ കുമാറിനു നേരെ കടുത്ത മര്‍ദനമുറകള്‍ പ്രയോഗിച്ചെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഇരു കാല്‍വെള്ളയിലും ക്രൂരമായി മര്‍ദിച്ചു. ജൂൺ 12ന് വൈകിട്ട് അഞ്ചുമുതൽ അറസ്റ്റ് രേഖപ്പെടുത്തുന്ന 15 വരെ മർദിക്കുന്നതു തുടർന്നു. സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമത്വം കാണിച്ചു. പൊലീസ് ഡ്രൈവർ സജീവ് ആന്റണി വണ്ടിപ്പെരിയാറിൽ വച്ചാണ് മർദിച്ചത്. എസ്ഐ സാബു ഒപ്പമുണ്ടായിരുന്നിട്ടും തടയാൻ ശ്രമിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസില്‍ നാലു പ്രതികളാണുള്ളത്.
കുമാറിന്റെ കസ്റ്റഡി കൊലപാതക കേസിൽ രണ്ടിലേറെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഉരുട്ടിക്കൊലയിൽ നേരിട്ടു പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടായതോടെ ആരോപണവിധേയരായവർ അന്വേഷണ സംഘത്തിന് മുന്നിലെത്താൻ മടിക്കുകയാണ്. അന്വേഷണ സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon