തിരുവനന്തപുരം : ഈ സാമ്പത്തിക വർഷം മുഴുവൻ കാരുണ്യ പദ്ധതി നീട്ടുമെന്ന ആരോഗ്യമന്ത്രി ശൈലജയുടെ പ്രഖ്യാപനത്തെ ധനമന്ത്രി തോമസ് ഐസക് തള്ളി .ഈ വർഷം മുഴുവൻ തുടരാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കില്ലായെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാസം 30 തിയതിയാണ് കാരുണ്യ പദ്ധതി നിർത്തലാക്കിയത്.പദ്ധതി നിർത്തലാക്കിയതിനെ തുടർന്ന് അനേകം രോഗികൾക്ക് ചികിത്സ സഹായം നഷ്ടപ്പെട്ടിരുന്നു.പ്രതിപക്ഷത്തിന്റെ ആവിശ്യവും കാരുണ്യ പദ്ധതി തുടരണമെന്നാണ്.കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ഇൻഷുറൻസ് പദ്ധതിയും കാരുണ്യ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കി തുടങ്ങിയത്.എത്തിനോടൊപ്പം കാരുണ്യ ബെനവലൻറ്റ് ഫണ്ട് പദ്ധതിയും ഒന്നിച്ച നടത്തി തുടങ്ങിയത്. എന്നാൽ ,ഇവ രണ്ടും ഒന്നിച്ചു മൂന്നുമാസം നടത്തിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.
കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താൽ ചികിത്സ നിഷേധിക്കരുതെന്ന് ആശുപത്രികൾക് കർശന നിർദേശം നൽകിയതായും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.പുതിയ രീതിയിലേക്ക് മാറുന്നതിന്റെ അപാകതകൾ പരിഹരിച്ച പുതിയ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
This post have 0 komentar
EmoticonEmoticon