ശബരിമല ∙ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല– മകരവിളക്കു തീർഥാടന കാലത്ത് കാലടിയിൽ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ സർവീസ് തുടങ്ങും. നവംബർ 17 മുതൽ ജനുവരി 16 വരെയാണ് എയർ ടാക്സി സംവിധാനം..ശബരി സർവീസസാണ് എയർ ടാക്സി ഒരുക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 4 പേർക്ക് കയറാവുന്ന ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുക. യാത്രാ സമയം 35 മിനിറ്റ്.
ദിവസവും ഇരു റൂട്ടിലും 6 വീതം ട്രിപ്പുകൾ. കാലടിയിൽ നിന്നുള്ള ആദ്യ ട്രിപ്പ് രാവിലെ 7ന്. അവസാന ട്രിപ്പ് വൈകിട്ട് 3.15ന്. നിലയ്ക്കലിൽ നിന്നു രാവിലെ 7.40ന് ആദ്യ ട്രിപ്പ്. വൈകിട്ട് 4.15ന്അ വസാന ട്രിപ്പ്
Tuesday, 16 July 2019
Next article
നേപ്പാളിൽ പ്രളയം ; മരണം 67
This post have 0 komentar
EmoticonEmoticon