ഇടുക്കി: നെടുങ്കണ്ടം രാജ്‍കുമാർ കസ്റ്റഡി കൊലപാത കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ നാല് പേർക്ക് പുറമെ മർദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
ഒമ്പതോളം പൊലീസുകാർ രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിൽ എസ്ഐ അടക്കം നാല് പേർ അറസ്റ്റിലായി. മർദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്യും.
എസ്ഐ സാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ഇന്ന് പീരുമേട് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാലുടൻ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon