ന്യൂഡല്‍ഹി: കസാഖിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസിലുണ്ടായ സംഘര്‍ഷത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംഘര്‍ഷത്തില്‍ ഇന്ത്യക്കാരായ തൊഴിലാളികളില്‍ ആര്‍ക്കും കാര്യമായി പരുക്കേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംഘര്‍ഷ സ്ഥലത്ത് ചില ഇന്ത്യന്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും പരുക്കേറ്റതായി ഇന്ത്യ എംബസിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തെഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന ഖനിയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വിദേശ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് കസാഖിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Some Indian workers were present when the incident took place. However no serious injury to any Indian has been reported to our embassy @indembastana. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia @VMBJP
— V. Muraleedharan (@MOS_MEA) June 30, 2019
Our Mission @indembastana has tweeted emergency contact number for helping any affected Indians in the Tengiz oil field clashes. https://t.co/eALcQzJrtg
— V. Muraleedharan (@MOS_MEA) June 30, 2019
This post have 0 komentar
EmoticonEmoticon