അമേരിക്ക :മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ സുപ്രീംകോടതിയുടെ പച്ചക്കൊടി. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണത്തിനായി രണ്ടര ബില്യണ്‍ ഡോളര്‍ ചിലവഴിക്കാനാണ് സുപ്രീംകോടതി അനുമതി.
നേരത്തെ മതില്‍ നിര്‍മാണം തടഞ്ഞ കാലിഫോര്‍ണിയ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. യുഎസ്–മെക്സിക്കോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം ഡോണള്‍ഡ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഇതിനെ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ത്തതോടെ പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു. സുപ്രീംകോടതി വിധി വലിയ വിജയമാണെന്നും നിയമവാഴ്ചയ്ക്ക് തെളിവാണെന്നും ട്രംപ് പ്രതികരിച്ചു.
Saturday, 27 July 2019
Next article
പന്തളം സി.പി.എം ജില്ലാകമ്മറ്റിയില്‍ എതിര്‍പ്പ്
Previous article
സി.ഐക്കെതിരായ സമരപരിപാടികള്‍ ശക്തമാക്കാന്‍ സി.പി.ഐ ജില്ലാനേതൃത്വം
This post have 0 komentar
EmoticonEmoticon