ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറു പേര് മരിച്ചു. 190 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനിലാണ് നഗരത്തെ പിടിച്ചുലച്ച ടൊർണാഡോ ചുഴലിക്കാറ്റ് ഉണ്ടായത്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയത്.
ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 210 പേരെ ഇതുവരെ രക്ഷപെടുത്തി. 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി വാഹനങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ 800 രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon