ഉത്തർപ്രദേശ് : ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. ക്രിമിനല്‍ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി തിരിച്ചറിയാത്ത 20 പേര്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
വിവാദമായ അപകടത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. അപകടത്തിന് ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറുമായി ട്രക്ക് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് യു.പി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പ്രതിയായ കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി സസ്പന്‍ഡ് ചെയ്തിട്ടുമുണ്ട്. ഇതെല്ലാം കണ്ണില്‍ പൊടിയിട്ടതാണെന്നും കുല്‍ദീപിനെ ഇത്ര കാലം സംരക്ഷിച്ചത് ബി.ജെ.പിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon