ആലപ്പുഴ: ആലപ്പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്ർ ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്‌റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. കായംകുളം നഗരസഭാ നാലാം വാര്‍ഡില്‍ കുന്നയ്യത്ത് നൂറാട്ട് റോഡരുകില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍. ഫയര്‍ സ്റ്റേഷന് സമീപത്തെ പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് ചാക്കിനുള്ളില്‍ വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്.
നിരവധി മദ്യ കുപ്പികളും ഇതിനോടൊപ്പം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ മനാഫും നാട്ടുകാരും വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആയുധങ്ങള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon