ads

banner

Tuesday, 30 July 2019

author photo

തിരുവനന്തപുരം : തീരദേശ കപ്പൽ സർവീസിന് കേരളത്തിന് കേന്ദ്രം സഹായം നൽകും. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരദേശ കപ്പൽ സർവീസിനാണ് കേന്ദ്രം സഹായം നൽകുമെന്നറിയിച്ചത്. ഇതിനു വേണ്ട അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകി. കൊല്ലം - കോവളം, കോട്ടപ്പുറം - ബേക്കൽ ദേശീയ ജലപാത വികസനത്തിൽ 50 ശതമാനവും കൊച്ചി വാട്ടർ മെട്രോയുടെ ഭാഗമായി കനാലുകൾ വൃത്തിയാക്കുന്ന പദ്ധതിയിലും സംസ്ഥാനം കേന്ദ്ര പങ്കാളിത്തം തേടി. അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ നൽകിയത്. ചീഫ് സെക്രട്ടറി ടോം ജോസും കെ.കെ രാഗേഷ് എം.പിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം വിമാനത്താവള വിഷയത്തിലെ പ്രതിസന്ധി നീക്കാൻ അദാനി ഗ്രൂപ്പ് ടിയാലിനെ പങ്കാളിയാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി ചർച്ച നടത്തും. ദുരിതാശ്വാസ നിധി വിനിയോഗ ചട്ടത്തില്‍ ഇളവുതേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും. ദേശീയപാത വികസനത്തിന് വരുന്ന ചെലവിന്‍റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി നിലപാട് അറിയിക്കും. വായ്പാ പരിധി ഉയര്‍ത്തുന്നതടക്കം ബജറ്റ് ചര്‍ച്ചയ്ക്കിടെ ഉന്നയിച്ച ആവശ്യങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമനെ വീണ്ടും അറിയിക്കും

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement