കര്‍ണാടക: നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. നിലവില്‍ സഖ്യ സര്‍ക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം.
തീരുമാനം സ്പീക്കറുടേത് തന്നെ; സുപ്രീംകോടതിയിൽ വിമതർക്ക് തിരിച്ചടി
അതിനിടെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം സുദീര്‍ഘമായ പ്രസംഗം നടത്താന്‍ കുമാരസ്വാമിക്കും ഭരണപക്ഷത്തെ മറ്റ് അംഗങ്ങള്‍ക്കും അവസരമുണ്ട്.
അവിശ്വാസ പ്രമേച ചര്‍ച്ചക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനും സാധിക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon