അങ്കമാലി ഡയറീസ് ടീം വീണ്ടും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ നിരവധി പുതിയ താരങ്ങളാണ് മലയാളത്തിലേക്ക് വന്നത്. ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, അന്ന രാജന്‍ തുടങ്ങിയവര്‍ പിന്നീട് സിനിമകളില്‍ സജീവമാവുകയും ചെയ്തിരുന്നു. ആന്റണി വര്‍ഗീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയരായ വിനീത് വിശ്വവും കിച്ചു ടെല്ലസും സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നു. അങ്കമാലി ഡയറീസില്‍ അഭിനയിച്ച മിക്ക താരങ്ങളും പുതിയ സിനിമയിലും എത്തുമെന്നാണ് അറിയുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഒരുക്കിയ ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിച്ച സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ നേരത്തെ വിജയമായി മാറിയിരുന്നു. പ്രിസണ്‍ ത്രില്ലറായി ഒരുക്കിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon