ads

banner

Thursday, 8 August 2019

author photo

ജമ്മു: ജമ്മു കശ്മീരില്‍ നാലാം ദിവസവും സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്. നേരത്തെ വിച്ഛേദിച്ച ടെലിഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാനും പെരുന്നാള്‍ ഒരുക്കങ്ങള്‍ തുടരുന്നതിന് നിര്‍ദേശം നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നിവര്‍ തടവില്‍ തന്നെയാണ്. നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇതുവരെ 100 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ഒരോ മേഖലയിലുമുള്ള സന്ദര്‍ശനം തുടരുകയാണ. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് പി.സി.സി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്താന്‍ ആളുകളെ പ്രാപ്തമാക്കുന്നതിനും വരും ദിവസങ്ങളില്‍ ഈദ് ആഘോഷിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ നായിക് പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ആളുകള്‍ക്ക് മാംസം വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി താഴ്‌വരയിലെ വിവിധ സ്ഥലങ്ങളില്‍ മാന്‍ഡിസ് സ്ഥാപിക്കുമെന്നും റേഷന്‍ ഷോപ്പുകള്‍, പലചരക്ക്, മെഡിസിന്‍ സ്റ്റോറുകള്‍ എന്നിവ ഈ അവസരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അറിയിച്ചു.

ചിലയിടത്ത് കല്ലേറുണ്ടായതൊഴിച്ചാല്‍ സ്ഥിതിഗതികള്‍ ശാന്തം. ചിലയിടത്ത് ഗതാഗതവും ആരംഭിച്ചു. ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ല. കര്‍ശനപരിശോധന കഴിഞ്ഞേ ആര്‍ക്കും കടന്നുപോകാനാവൂ. ആളുകള്‍ മിക്കവാറും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. സൈനിക പരിശോധന കൂടാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു പോകാനാവില്ല. അടിയന്തര ആവശ്യങ്ങളുള്ളവരെ മാത്രമേ കടത്തിവിടുന്നുള്ളൂ.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement