വയനാട്: സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ ചിങ്ങോട് മേഖലയിൽ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു. രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിതുടങ്ങിയത്. പേരൂർ അമ്പലകോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 20 വീട്ടുകാരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്
വെള്ളം കയറിയതോടെ ആളുകളെ വീണ്ടും ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നാവാം ജലനിരപ്പ് ഉയര്‍ന്നത് എന്നാണ് സംശയിക്കുന്നത്. രാത്രിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പ്രദേശവാസികളെല്ലാം ജാഗ്രതയിലാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon