തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവനയില്‍ ശശി തരൂരിനോട് കെപിസിസി വിശദീകരണം തേടും. പ്രസ്താവന തിരുത്താത്തതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകും. തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തുവന്നിരുന്നു.
മോദി അനുകൂല നിലപാടെടുത്ത ശശി തരൂരിനെ കോൺഗ്രസിൽ ഒറ്റപ്പെടുത്തുന്ന പ്രതികരണമാണ് പുറത്തുവരുന്നത്. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ തുറന്നടിച്ചിരുന്നു. മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാനും പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
Tuesday, 27 August 2019
Previous article
മുൻ ബ്ലാസ്റ്റേഴ്സ് താരം വിനീത് സികെ ജംഷഡ്പൂർ എഫ്സിയിൽ
This post have 0 komentar
EmoticonEmoticon