ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ കോടതി സമന്‍സ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസിലാണ് ഓഗസ്റ്റ് 7 ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബി ജെ പി പ്രവര്‍ത്തകര്‍ രാജ്യത്തെ ഹിന്ദു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. പരാമര്‍ശത്തിനെതിരെ ബി ജെ പി പ്രവര്‍ത്തകനായ രാജേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ഉത്തരവിട്ടത്.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി )സെക്ഷന്‍ 153, 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon