തിരുവനന്തപുരം: മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ തുടർ നടപടി ഇല്ല. വിവാദം അവസാനിപ്പിക്കാൻ കെപിസിസി നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കി . തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്ന് കെപിസിസി അറിയിച്ചു. പ്രശ്നത്തിൽ കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വിവാദം തുടരുന്നത് എതിരാളികൾ ആയുധമാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിവാദ പ്രസ്താവനയെ തുടർന്ന് നേതാക്കൾ പരസ്യമായി തന്നെ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. പക്ഷേ തരൂര്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
തരൂരിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും കെ മുരളീധരനും രംഗത്തെത്തിയിരുന്നു. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്‍റെയും അഭിഷേക് സിംഗ്‍വിയുടെയും നിലപാടിന് പിന്നാലെയായിരുന്നു തരൂരിന്‍റെ പ്രസ്താവന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon