ലണ്ടൻ: ഇപ്പോൾ നടന്നുവരുന്ന പാർലമെന്റ് സമ്മേളനം അടുത്തമാസം രണ്ടാം വാരത്തോടെ അവസാനിപ്പിക്കാനും ഒക്ടോബർ 14നു വീണ്ടും ചേരാനും തീരുമാനം. സമ്മേളനം നേരത്തേ അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തിന് എലിസബത്ത് രാജ്ഞി അനുമതി നൽകി.
യൂറോപ്യൻ യൂണിയൻ വിടാനുള്ള ‘ബ്രെക്സിറ്റ്’ നടപടിക്രമങ്ങൾ ഒക്ടോബർ 31നു തുടങ്ങണമെന്നിരിക്കെ, അടുത്ത സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാൻ എംപിമാർക്ക് രണ്ടാഴ്ചയേ സമയം ബാക്കിയുള്ളൂ. കരാറില്ലാതെ ‘ബ്രെക്സിറ്റ്’ നടപ്പിലാക്കേണ്ടി വന്നാൽ പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കമാണിതെന്നാണു വിമർശനം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon