ഗാന്ധിനഗര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളിലും ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലും മോഷണം നടത്തി വന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എരുമേലി തുലാപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടക്കയം കോരുത്തോട് സ്വദേശി സലി (52) യാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് സമീപത്ത് വീട്ടില്‍ ഊണ് നടത്തിയിരുന്ന കൊല്ലംപറമ്പില്‍ ടോം ജോസ് എന്നയാളുടെ 52,000 രൂപ മോഷ്ടിച്ചത്. ഇയാളെ ഗാന്ധി നഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കടയില്‍ എത്തി ഊണ് കഴിച്ചശേഷം പണം നല്കിയ സലി കടയുടമ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി മാറിയപ്പോള്‍ മേശവലിപ്പില്‍ നിന്ന് പണം വാരിയെടുത്ത് ബാഗിനുള്ളിലാക്കുകയായിരുന്നു. ഇയാള്‍ പണം വാരിയെടുത്ത് ബാഗില്‍ വയ്ക്കുന്നത് കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഉടന്‍ തന്നെ ഇയാളുടെ ചിത്രം സഹിതം കടയുടമ ഗാന്ധിനഗര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു .
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല . ഇതിനിടയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതി പണം മോഷ്ടിക്കുന്നത് വൈറലായി. പിന്നീട് ഇയാളെ കണ്ടു പിടിക്കാന്‍ നാട്ടുകാരും ശ്രമം നടത്തി . ഇയാളെ പലരും കണ്ടതായി പോലീസിന് വിവരം ലഭിച്ചതോടെ പ്രതി സ്ഥലം വിട്ടു പോയിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ ഉണ്ടെന്നും പോലീസിനു വ്യക്തമായി . ബുധനാഴ്ച രാത്രിയില്‍ ഇയാള്‍ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് പരിസരത്ത് വീണ്ടും മോഷണത്തിന് ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon