പൊറിഞ്ചുമറിയം ജോസ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു ഇടവേളക്ക് ശേഷം ഹിറ്റ്‌മേക്കര്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചുമറിയം ജോസ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന പൊറിഞ്ചു, നൈല ഉഷയുടെ മറിയം, ചെമ്പന്‍ വിനോദിന്റെ ജോസ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തുമാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon