മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ചിലയിടത്ത് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ ഗോവ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. ജോഗേശ്വരിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
റായിഗഡ് ,താനെ,മലാട് എന്നിവടങ്ങളിൽ കനത്ത മഴ തുടരുകയാണ്. താനെയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon